Latest NewsKerala

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം ; അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ബിജെപി, ശബരിമല കര്‍മ സമിതി എന്നിവര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവ്. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജില്ലാപോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതേസമയം പ്രതികള്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് ബെഹ്‌റ അറിയിച്ചു.

അതേസമയം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും സംസ്ഥാനത്തിന്റെ മറ്റ് ജില്ലകളിലും ഹര്‍ത്താല്‍ അനുകൂലികള്‍ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു. മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം നടക്കുന്ന പശ്ചാത്തലത്തില്‍ ഹര്‍ത്താല്‍ അനുകൂലികളുടെ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിക്കാന്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആഹ്വാനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button