
കോഴിക്കോട്: സിനിമാ യൂണിറ്റിന്റെ വാഹനമിടിച്ച് യുവാവ് മരിച്ചു. ബൈക്കില്‍ സഞ്ചരിക്കവെ സിനിമാ ഷൂട്ടിങ്ങ് ബസ്സിടിച്ച് കോഴിക്കോട് വെള്ളിപറമ്പ് താഴടക്കണ്ടി മേത്തല്‍ മുഹമ്മദ് സാലിഹാണ് മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് മരിച്ചത്. ആംബുലന്‍സ് ഡ്രൈവറായ അബ്ദുറഹിമാനാണ് പിതാവ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഖബറടക്കി.
Post Your Comments