കേന്ദ്രപാറ: ബോട്ടപകടത്തിൽ ഒരാൾ മരിച്ചു. ഏഴ് പേരെ കാണാതായി. ഒഡീഷയിലെ കേന്ദ്രപാറ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. കാണാതായവര്‍ക്കായി അഗ്നിശമനസേനയും ഒഡീഷ സ്പെഷല്‍ റിലീഫ് ഓര്‍ഗനൈസേഷനും സംയുക്തമായി തെരച്ചില്‍ നടത്തിവരികയാണ്.
അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് നാല് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ബോട്ട് മറിയാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അപകടത്തെപ്പറ്റി അധികൃതർ അന്വേഷണം ആരംഭിച്ചു.
Post Your Comments