തൃശ്ശൂര്‍: ശബരിമലയില്‍ രണ്ട് സ്ത്രീകള്‍ പ്രവേശിച്ചതിനെ കുറിച്ച് എഴുത്തുകാരന്‍ സേതുവിന്റെ അഭിപ്രായം ഇങ്ങനെ. പോലീസ് സംരക്ഷണയില്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശനം നടത്തിയതിനെ പ്രശംസിച്ച് എഴുത്തുകാരന്‍ സേതു. ശബരിമലയില്‍ സ്ത്രികള്‍ പ്രവേശിച്ചത് പുതുവര്‍ഷത്തിന്റെയല്ല, പുതുയുഗത്തിന്റെ തുടക്കമെന്നാണ് സേതു പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സേതു പ്രതികരിച്ചത്.
‘ശബരിമലയില്‍ യുവതികള്‍ കയറിയെന്നു കേള്‍ക്കുന്നു. ശരിയാണെങ്കില്‍ അതു പുതു വര്‍ഷത്തിന്റെയല്ല, പുതു യുഗത്തിന്റെ തുടക്കം’ എന്നാണ് സേതു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.
ഇന്ന് പുലര്‍ച്ചെയാണ് കനകദുര്‍ഗ, ബിന്ദു എന്നിവര്‍ പോലീസ് സംരക്ഷണയില്‍ ശബരിമല ദര്‍ശനം നടത്തിയത്.
Post Your Comments