പമ്പ: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ പ്രതികരണവുമായി തന്ത്രി കണ്ഠരര് രാജീവര്. സ്ത്രീകള്‍ കയറാന്‍ സാധ്യതയില്ലെന്നും സ്ത്രീകള്‍ കയറിയിട്ടുണ്ടെങ്കില്‍ ബോര്‍ഡുമായി ആലോചിച്ച് പ്രതികരണം അറിയിക്കാമെന്നുമാണ് തന്ത്രി അറിയിച്ചത്. അതേസമയം മഫ്തിയിലും യൂണിഫോമിലുമായി വളരെ കുറവ് പൊലീസുകാര്‍ മാത്രമാണ് ബിന്ദുവിനും കനക ദുര്‍ഗയ്ക്കും ഒപ്പമുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
കനക ദുര്‍ഗ, ബിന്ദു എന്നീ യുവതികളാണ് ബുധനാഴ്ച പുലര്‍ച്ചെ മൂന്നേമുക്കാലോടെ ദര്‍ശനം നടത്തിയതായി അവകാശപ്പെട്ടത്. അതേസമയം ഇതു സംബന്ധിച്ച് അറിവില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. മാധ്യമപ്രവര്‍ത്തകരാണ് വിവരം അറിയിച്ചത്. സംഭവത്തെക്കുറിച്ച് പമ്പ പോലീസിനോട് അന്വേഷിച്ചുവെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കി
Post Your Comments