Latest NewsKerala

യുവതികളുടെ ദര്‍ശനം; തൃപ്തി ദേശായിയുടെ പ്രതികരണം

മുംബൈ: ശബരിമല സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയത് സ്ത്രീകളുടെ ഐതിഹാസിക വിജയമെന്ന് ഭൂമാത ബ്രിഗേഡ് തൃപ്തി ദേശായി പ്രതികരിച്ചു. യുവതികള്‍ പ്രവേശിച്ചതില്‍ പരിഹാര ക്രിയ നടത്തേണ്ടതില്ലെന്നും ശുദ്ധികലശം നടത്തേണ്ടത് തന്ത്രിയുടെ മനസിനാണെന്നും തൃപ്തി കൂട്ടിച്ചേര്‍ത്തു. ഇന്ന് പുലര്‍ച്ചെയാണ് ബിന്ദു, കനകദുര്‍ഗ എന്നീ യുവതികള്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയത്. അതേസമയം സന്നിധാനത്ത് ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശുദ്ധിക്രിയയ്ക്ക് വേണ്ടി അടച്ച നട പൂജകള്‍ക്ക് ശേഷം തുറന്നു. പഞ്ച പുണ്യാഹം, ബിംബ ശുദ്ധിക്രിയ, പ്രസാദശുദ്ധി, പ്രായശ്ചിത്തഹോമം, കലശം, വിളിച്ചു ചൊല്ലി പ്രായശ്ചിത്തം എന്നിവയ്ക്ക് ശേഷമാണ് നട തുറന്നത്. ഏകദേശം ഒരു മണിക്കൂര്‍ നീണ്ട ശുദ്ധിക്രിയകള്‍ പൂര്‍ത്തിയായതിന് ശേഷമാണ് വീണ്ടും നട തുറന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button