പാലക്കാട്: എട്ടിമടയ്ക്കും വാളയാറിനുമിടയില്‍ റെയില്‍ പാളങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മാര്‍ച്ച് അഞ്ച് വരെ മൂന്നു ട്രെയിനുകള്‍ വൈകിയോടുന്നു. ഷൊര്‍ണൂര്‍- കോയമ്ബത്തൂര്‍ പാസഞ്ചര്‍ (56604) കണ്ണൂര്‍- കോയമ്ബത്തൂര്‍ പാസഞ്ചര്‍ (56650) എന്നീ വണ്ടികള്‍ വാളയാറില്‍ 30 മിനിറ്റോളം പിടിച്ചിടും. ഇതില്‍ കണ്ണൂര്‍- കോയമ്ബത്തൂര്‍ പാസഞ്ചര്‍ വെള്ളി, ഞായര്‍ ഒഴികെയുള്ള ദിവസങ്ങളിലാണ് പിടിച്ചിടുക. കൂടാതെ കോയമ്പത്തൂരില്‍ നിന്ന് ഷൊര്‍ണൂരിലേക്കുള്ള ട്രെയിന്‍ (56605) 20 മിനിറ്റ് മധുക്കരയില്‍ നിര്‍ത്തും.
യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹൂബ്ലി– കൊച്ചുവേളി–ഹൂബ്ലി (1277712778) പ്രതിവാര എക്സ്പ്രസിന് ഏഴ് സ്ലീപ്പര്‍ കോച്ചുകള്‍ കൂടി അനുവദിച്ചു. ഹൂബ്ലിയില്‍ നിന്നുള്ള ട്രെയിനിന് രണ്ട്, ഒന്‍പത്,16 തീയതികളിലും കൊച്ചുവേളിയില്‍ നിന്നുള്ളതിന് 3, 10, 17 തീയതികളിലുമാണ് അധിക കോച്ച് അനുവദിച്ചിട്ടുള്ളത്.
Post Your Comments