സന്നിധാനം : ശബരിമലയിൽ യതികൾ ദർശനം നടത്തിയ സംഭവത്തിൽ തന്ത്രിമാർ പരിഹാരക്രിയ നടത്താൻ ആരംഭിച്ചു. ഇതിനായി ഭക്തരെ സന്നിധാനത്തുനിന്നും മാറ്റുകയാണ്. നട അടച്ചിട്ടിരിക്കുന്നയാണ്. മേൽശാന്തിയും തന്ത്രിയും വീണ്ടും ചർച്ച നടത്തുകയാണ്. ഇതോടെ മണിക്കൂറുകൾ ക്യുവിൽ നിന്ന് എത്തിയ തീർത്ഥാടകർ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
ശുദ്ധി ക്രിയ നടത്തുമെന്ന് തന്ത്രിയും മേൽശാന്തിയും ഔദ്യോഗിക വിശദീകരണം ഒന്നും നടത്തിയിരുന്നില്ല. ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന പരിഹാരക്രിയയാണ് നടത്തുന്നതെന്നാണ് ലഭിച്ച വിവരം. നട പിന്നീട് തുറക്കുമോ ദിവസങ്ങളോളം അടച്ചിടുമോ എന്ന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
ഇന്ന് പുലര്‍ച്ചെ 3.45ഓടെയാണ് കനകദുർഗ, ബിന്ദു എന്നീ യുവതികൾ ദർശനം നടത്തിയത്. ഇവര്‍ ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സ്വകാര്യ ചാനലാണ് പുറത്തുവിട്ടത്. ദർശനം നടത്തിയെന്ന് ഇന്റലിജൻസ് വിഭാഗം സ്ഥിരീകരിച്ചു.
ഒരു മണിയോടെയാണ് ഇവര്‍ പമ്പയില്‍ എത്തിയതെന്നാണ് ചാനൽ റിപ്പോർട്ട്. ഈ മാസം 24 നാണ് പെരിന്തൽമണ്ണ സ്വദേശിയായ കനക ദുർഗയും കൊയിലാണ്ടി സ്വദേശിയായ ബിന്ദുവും ശബരിമല ദർശനത്തിനായി എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് ഇവർക്ക് മടങ്ങിപ്പോരേണ്ടി വന്നിരുന്നു. തിരിച്ച് വരുമെന്ന് ഉറപ്പ് ലഭിച്ചതിനാലാണ് തിരിച്ച് പോകുന്നതെന്ന് അന്ന് കനക ദുര്‍ഗ്ഗ പറഞ്ഞിരുന്നു
Post Your Comments