തിരുവനന്തപുരം : ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമായിരിക്കെ മുഖ്യമന്ത്രിയുടെ ഓഫീസ് പരിസരത്ത് ഗുരുതരമായ സുരക്ഷാ വീഴ്ച. ബിജെപിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. പ്രതിഷേധക്കാര്‍ സെക്രട്ടറിയേറ്റിനുള്ളിലേക്ക് കയറിയത് വലിയ സുരക്ഷ വീഴ്ചക്ക് കാരണമായി. സെക്രട്ടറിയേറ്റിനുള്ളില്‍ അതിക്രമിച്ചു കയറിയ നാല് സ്ത്രീകള്‍ അറസ്റ്റിലായി. മുഖ്യമന്ത്രിയുടെ ഓഫിസുള്ള കെട്ടിടത്തിന്റെ അടുത്ത് വരെ ഇവര്‍ എത്തി. മുഖ്യമന്ത്രി ഓഫീസിലുണ്ടായിരുന്നപ്പോഴാണ് ഇത്. നടന്നത് ഗുരുതര സുരക്ഷാവീഴ്ചയെന്നാണ് വിലയിരുത്തല്‍.
സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായതിന് പിന്നാലെയാണ് സംസ്ഥാനത്ത് പ്രതിഷേധം വ്യാപിച്ചത്.
Post Your Comments