പത്തനംതിട്ട: നാളുകളായുള്ള ആഗ്രഹത്തിന് അയ്യപ്പ നിയോഗമായി ശബരിമല മേല്‍ശാന്തിയായി സേവനമനുഷ്ഠിക്കാനുള്ള അവസരം ലഭിച്ചിരിക്കുകയാണെന്ന് നിയുക്ത ശബരിമല മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ പൂപ്പത്തി പൊയ്യ വാരിക്കാട്ടുമഠത്തില് വി.കെ. ജയരാജന്പോറ്റിയെ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. കോവിഡ് മഹാമാരി മാറി എല്ലാവര്ക്കും നല്ലതുവരട്ടെ എന്നാണ് അയ്യപ്പനോടുള്ള ആദ്യപ്രാര്ത്ഥനയും പ്രധാന പ്രാര്‍ത്ഥനയും എന്ന് ഇരുകൈകളും കൂപ്പി അദ്ദേഹം പറഞ്ഞു.
അങ്കമാലി മൈലക്കോടത്തുമനയില് ജനാര്ദ്ദനന് നമ്പൂതിരി (എം.എന്‍. രജികുമാര്‍)യാണ് പുതിയ മാളികപ്പുറം മേല്‍ശാന്തി. ഇന്നു രാവിലെ ശബരിമല സന്നിധാനത്തു നറുക്കെടുപ്പിലൂടെയാണ് ഇരുവരെയും തെരഞ്ഞെടുത്തത്. മാള പൂപ്പത്തി വാരിക്കാട്ട് കുടുംബാംഗമായ ഇദ്ദേഹം 2005-2006 കാലഘട്ടത്തില്‍ മാളികപ്പുറം മേല്‍ശാന്തിയായിരുന്നു. അന്നുതൊട്ടുള്ള വലിയൊരു ആഗ്രഹമായിരുന്നു അയ്യപ്പനെ പൂജിക്കണം എന്നത്. ഈ ആഗ്രഹത്തിനാണിപ്പോള് അയ്യപ്പന്റെ നിയോഗം ലഭിച്ചതെന്ന് ഇദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ നാറാണത്ത് ശ്രീമഹാവിഷ്ണു സന്നിധിയില്‍ പൂജാദി കര്‍മ്മങ്ങളില്‍ വ്യാപൃതനാണിദ്ദേഹം. അതെ സമയം ശബരിമല ആചാര സംരക്ഷണത്തിനായി മുന്നിൽ നിന്ന ജയരാജ് പോറ്റിക്ക് അയ്യപ്പൻ തന്നെ സേവിക്കാൻ കൊടുത്ത അവസരമാണ് ഇതെന്നാണ് അയ്യപ്പ ഭക്തർ പറയുന്നത്. പാരന്പര്യ പുരോഹിത കുടുംബാഗമായ ജയരാജ് പോറ്റി ദക്ഷിണേന്ത്യയിലെ പ്രമുഖ അയ്യപ്പ ക്ഷേത്രങ്ങളിലൊന്നായ ബംഗളൂരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അയ്യപ്പ പൂജാദി കര്‍മ്മങ്ങളില്‍ പാരന്പര്യമായി പ്രസിദ്ധിയാര്‍ജിച്ച തറവാട്ടിലെ കൃഷ്ണന് എന്പ്രാതിരിയുടെ മകനാണിദ്ദേഹം. ഭാര്യ ഉമ അന്തര്‍ജനം. വിദ്യാര്‍ഥികളായ അക്ഷയ്, അച്ചു എന്നിവരാണ് മക്കള്‍. എല്ലാം പിതാവിന്റെ അനുഗ്രഹത്തിന്റെയും പ്രാര്‍ഥനയുടെയും ഫലം എന്ന് രജികുമാര്‍ അങ്കമാലി പറഞ്ഞു.
എല്ലാം പിതാവിന്റെ അനുഗ്രഹത്തിന്റെയും പ്രാര്‍ത്ഥനയുടെയും ഫലമാണെന്ന് ശബരിമല മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപെട്ട അങ്കമാലി വേങ്ങൂര്‍ മൈലക്കോടത്ത് മനയില്‍ എം.എന്‍.രജികുമാര്‍ (ജനാര്ദ്ദനന് നമ്പൂതിരി ) പറയുന്നു. പിതാവിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് സഫലമായത്. എന്നാല്‍ തന്റെ നേട്ടം കാണാന്‍ ഇല്ലാതെ പോയതു വലിയ സങ്കടമാണ്. അഞ്ച് ദിവസം മുന്‍പാണ് അദേഹത്തിന്റെ പിതാവ് നീലകണ്ഠന് നമ്പൂതിരി മരണമടഞ്ഞത്.
Post Your Comments