ശബരിമല യുവതീ പ്രവേശനവിഷയത്തില്‍ ആചാര സംരക്ഷണത്തെ അനുകൂലിച്ചുകൊണ്ട് പരാമര്‍ശം നടത്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. വിധി പറയുന്നതിന് മുന്‍പേ ഈ വിഷയത്തില്‍ വനിതാ ജഡ്ജിയുടെ വിയോജനക്കുറിപ്പ് ശ്രദ്ധിച്ച് വായിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുത്തലാഖും ശബരിമല വിഷയവും രണ്ട് വ്യത്യസ്തത തലങ്ങളാണ്. ലിംഗസമത്വവും സാമൂഹ്യനീതിയും പാലിക്കുന്നതിന് വേണ്ടിയാണ് മുത്തലാഖ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നിട്ടുള്ളത്. ഇത് ഒരിക്കലും മത വിഷയത്തിലുള്ള ഇടപെടല്‍ അല്ല. കൂടാതെ സുപ്രീം കോടതി വിധിക്കു ശേഷമാണ് മുത്തലാഖ് ഓര്‍ഡിനന്‍സ് ഇറക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുസ്ലിം രാഷ്ട്രങ്ങള്‍ പോലും മുത്തലാഖ് നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മുത്തലാഖിനെതിരായ നിയമ നിര്‍മാണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. അതേസമയം അയോധ്യ പ്രശ്നത്തില്‍ സുപ്രിംകോടതി വിധിക്ക് മുമ്പ് ഓര്‍ഡിനന്‍സ് ഇറക്കണമെന്ന സംഘപരിവാര്‍ സംഘടനകളുടെ ആവശ്യം അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments