തിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി 53കാരിയില്‍ നിന്ന് പണം തട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കാമുകനും രണ്ടാം ഭാര്യയും മകനും അറസ്റ്റില്‍. തന്ത്രപരമായാണ് 53 കാരിയായ സ്ത്രീയെ മാന്നാര്‍സ്വദേശി പ്രവീണും രണ്ടാം ഭാര്യയും ചേര്‍ന്ന് ചതിയില്‍പ്പെടുത്തിയത്. കരമന പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ പുഞ്ചക്കരിയിലാണ് പ്രവീണും രണ്ടാം ഭാര്യ മഞ്ചുവും രണ്ടു മക്കളും താമസിക്കുന്നത്. രണ്ടു വര്‍ഷം മുമ്ബ് മാന്നാര്‍ സ്വദേശിയായ പ്രവീണിന്റെ ആദ്യ ഭാര്യ ദുരുഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. ഇതിനുശേഷമാണ് ഇയാള്‍ രണ്ടു മക്കള്‍ക്കൊപ്പം തിരുവനന്തപുരത്തേക്ക് താമസം മാറിയത്.
ഇതിനിടെ ആറ്റുകാല്‍ ബണ്ടുകോളനി സ്വദേശിയായ 53 കാരിയായ സ്ത്രീയെ പ്രവീണ്‍ പരിചയപ്പെട്ടു. ഒപ്പമുള്ളത് സഹോദരിയും മക്കളുമെന്നാണ് 53കാരിയായ സ്ത്രീയ പ്രവീണ്‍ വിശ്വസിപ്പിച്ചത്. 53 കാരിയുടെ വസ്തു വിറ്റ ഒന്നേമുക്കാല്‍ ലക്ഷം രൂപയുമായി പ്രവീണിനൊപ്പം താമസിക്കാന്‍ ഇറങ്ങിപുറപ്പെട്ടു. മാന്നാറിലെ വീട്ടില്‍ താമസം തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് പ്രവീണും മഞ്ചുവും മൂത്ത മകനും കൂടി കഴിഞ്ഞ വെള്ളിയാഴ്ച സ്ത്രീയെ അച്ചന്‍കോവില്‍ ആറിന്റെ തീരത്തെത്തിച്ചു. പണം തട്ടിയെടുത്തശേഷം മൂന്നു പേരും കൂടി 53കാരിയെ പുഴയിലേക്ക് തള്ളിയിടുകയായിരുന്നു.
നാട്ടുകാര്‍ രക്ഷപ്പെടുത്തിയ 53കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കരമന പൊലീസ് അന്വേഷണം നടത്തിയത്. 53 കാരി മരിച്ചുവെന്ന ധാരണയില്‍ തട്ടിയെടുത്ത പണം ഉപയോഗിച്ച് സ്വര്‍ണവും വസ്ത്രിങ്ങളും പ്രതികള്‍ വാങ്ങിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രവീണിന്റെ മകനയെും പ്രതിയാക്കിയാണ് കേസ്.
Post Your Comments