തിരുവനന്തപുരം : ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ ശുദ്ധികലശം നടത്താന്‍ തന്ത്രി നട അടച്ചത് തെറ്റെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ തന്ത്രിക്ക് അവകാശമില്ല.
അത് നിയമപരമായി തെറ്റാണ്. ശബരിമല വിഷയത്തെ രാഷ്ട്രീയ ആയുധമായി കാണുവാനാണ് ബിജെപിയും യുഡിഎഫും ശ്രമിക്കുന്നത്. വര്‍ഗീയ ധ്രുവീകരണത്തിനും ആക്രമണം അഴിച്ചു വിടാനുമാണ് ബിജെപി ശ്രമിക്കുന്നത്.
സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് യുവതികള്‍ പ്രവേശനം നടത്തിയതന്നെും അദ്ദേഹം പറഞ്ഞു. തന്ത്രി നടയടച്ചത് ദര്‍ശനത്തിന് കാത്തു നിന്ന ഭക്തര്‍ക്ക് എത്രത്തോളം ബുദ്ധിമുട്ടുണ്ടായി എന്നോര്‍ക്കണമെന്നും വിജയരാഘവന്‍ പറഞ്ഞു.
Post Your Comments