KeralaLatest News

പമ്പയില്‍ ജലനിരപ്പ് ഉയര്‍ത്തുന്നതിന്റെ ഭാഗമായി കുള്ളാര്‍ഡാം തുറന്നു

പമ്പ:മകരവിളക്ക് മഹോത്സവത്തോടു അനുബന്ധിച്ച് പമ്പയില്‍ ജലനിരപ്പ് ഉറപ്പാക്കാന്‍ കുള്ളാര്‍ ഡാമില്‍ നിന്ന് വെള്ളം തുറന്ന് വിട്ടു. ഇന്നലെ ഉച്ചയ്ക്ക് 12:50 ഓടെയാണ് പമ്പയിലേയ്ക്ക് കുളളാര്‍ ഡാമില്‍ നിന്ന് വെള്ളം തുറന്ന് വിട്ടത്.
പ്രളയത്തില്‍ പമ്പയില്‍ മുഴുവനായി മണ്ണ് അടിഞ്ഞതിനാല്‍ പല ഭാഗങ്ങളില്‍ സ്നാനത്തിനുള്ള സൗകര്യവും ഇല്ലായിരുന്നു. താല്‍ക്കാലിക കടവുകളാണ് ഭക്തര്‍ക്കായി ഒരുക്കിയിട്ടുള്ളത്.

ഇതേ തുടര്‍ന്നാണ് പമ്പാ ത്രിവേണി സ്നാന പരിസരത്ത് ആവശ്യത്തിന് ജലനിരപ്പ് ഉറപ്പാക്കുന്നതിനും മാലിന്യങ്ങള്‍ ഒഴുക്കി കളയുന്നതിനുമായാണ് വെള്ളം തുറന്നു വിട്ടത്. ജനുവരി ഒന്നു മുതല്‍ മൂന്നു വരെ പ്രതിദിനം 25,000 ക്യുബിക് മീറ്റര്‍ ജലമാണ് തുറന്നു വിടുന്നത്. പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹാണ് ഡാം തുറന്ന് വിടാന്‍ ഉത്തരവ് നല്‍കിയത്. ശബരിമല അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് നല്‍കിയ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ഡാമിലെ വെള്ളം തുറന്ന് വിട്ടിരിയ്ക്കുന്നത്.സ്നാന കേന്ദ്രത്തിന്റെ ഒരോ പോയിന്റുകളിലും പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഫയര്‍ഫോയ്സിന്റെ സഹായവും ഈ ഭാഗത്തുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button