KeralaLatest News

തണുത്ത് വിറച്ച് കേരളം

പത്തനംതിട്ട: കേരളം തണുത്ത് വിറയ്ക്കുന്നു. സംസ്ഥാനത്ത് ഇടക്കാലത്ത് സംഭവിച്ചതില്‍ വെച്ച്‌ ഏറ്റവും വലിയ കാലസാവസ്ഥ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. സമതല പ്രദേശങ്ങളില്‍ ഇന്നലെ ഏറ്റവും കുറവ് താപനില കോട്ടയത്താണ് രേഖപ്പെടുത്തിയത്- 19 ഡിഗ്രി. പത്തനംതിട്ടയിലും ശബരിമലയിലും താപനില 20-21 ഡിഗ്രിയായി താണു. എന്നാല്‍ മൂന്നാര്‍ ഉള്‍പ്പെടെ ഉയര്‍ന്ന പ്രദേശങ്ങളിലും ഹൈറേഞ്ചിലും താപനില മൂന്നു ഡിഗ്രിയായി. ചിലയിടത്ത് മൈനസ് താപനില രേഖപ്പെടുത്തിയതായും സൂചനയുണ്ട്. ഊട്ടിയിലും കൊടൈക്കനാലിലും ഏഴു ഡിഗ്രിയും വാല്‍പ്പാറയില്‍ 5 ഡിഗ്രിയുമാണ്. മഞ്ഞിന്റെ ആവരണത്തില്‍ പൊതിഞ്ഞാണ് കേരളം ഇന്നലെ കണ്ണുതുറന്നത്.
മഴ മേഘങ്ങള്‍ അകന്ന് ആകാശം തെളിഞ്ഞതോടെയാണ് തണുപ്പ് മറനീക്കി പുറത്തെത്തിയത്. ക്രിസ്മസ് തലേന്ന് വരെ മഴ പെയ്തത് തണുപ്പിന്റെ വരവിന് തടസ്സമായി. അതേ സമയം ആന്‍ഡമാന്‍ തീരത്ത് രൂപമെടുക്കുന്ന ന്യൂനമര്‍ദം കേരളത്തില്‍ വലിയ മഴയായി എത്തുകയില്ലെന്നാണ് നിരീക്ഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button