KeralaLatest News

യുവതീ ദര്‍ശന വിഷയത്തില്‍ പ്രതികരണവുമായി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സുപ്രീം കോടതി വിധിക്ക് ആചാരലംഘനം ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അതേസമയം കോടതി വിധിക്ക് പരിഹാര ക്രിയ ഇല്ല, എന്നാല്‍ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അതും ചെയ്യാമെന്ന് കാനം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. അതേസമയം വനിതാ മതില്‍ നടത്തിയതിന്റെ അടുത്ത ദിവസം തന്നെ യുവതികള്‍ ശബരിമലയില്‍ കറിയതിന് അസ്വഭാവികത ഇല്ലേ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വനിതാ മതിലിനെ ശബരിമല വിഷയവുമായി കൂട്ടികലര്‍ത്തിയത് പരിപാടിക്ക് ആളെ കുറക്കുവാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേരളത്തില്‍ എല്‍ഡിഎഫിന് ജനപിന്തുണ ഉണ്ടെന്നും, ജനങ്ങളെ അണിനിരത്താന്‍ പറ്റുമെന്നുള്ള കാര്യം അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകും. അതുകൊണ്ടു തന്നെ ഇന്നലെ വനിതാ മതില്‍ നേടിതന്ന വിയത്തില്‍ മഹാത്ഭുതമൊന്നും ഇല്ലെന്നും കാനം പറഞ്ഞു. അതേസമയം ശബരിമലയില്‍ പ്രവേശിക്കുന്നതിനു വേണ്ടിയുള്ള സമയം തിരഞ്ഞെടുത്തത് അവിടെ പോയ യുവതികള്‍ ആണെന്നും അതിനെ സംബന്ധിച്ച വിവരങ്ങള്‍ അവരോടു തന്നെ ചോദിക്കണമെന്നും കാനം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button