കൊച്ചി : ശബരിമലയിൽ ദർശനം നടത്തിയ ബിന്ദുവിനെയും കനകദുർഗ്ഗയെയും പോലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. വസ്ത്രങ്ങൾ മാറിയ യുവതികളെ അങ്കമാലി പോലീസാണ് സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോയത്.
എറണാകുളത്തിന്റെ അതിർത്തിയിലുള്ള ഒരു വീട്ടിൽനിന്നാണ് പോലീസ് ഇവരെ മാറ്റിയത്. വീടിനി ചുറ്റും മഫ്തിയിലും അല്ലാതെയും ഒരുപാട് പോലീസുകാർ സംരക്ഷണം നൽകുന്നുണ്ടായിരുന്നു. തങ്ങൾ സുരക്ഷിതമായതിന് ശേഷം മാധ്യമങ്ങളെ കാണുമെന്നും യുവതികൾ അറിയിച്ചിരുന്നു.
ഇന്ന് പുലര്‍ച്ചെ 3.45ഓടെയാണ് കനകദുർഗ, ബിന്ദു എന്നീ യുവതികൾ ദർശനം നടത്തിയത്. ഇവര്‍ ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സ്വകാര്യ ചാനലാണ് പുറത്തുവിട്ടത്. ദർശനം നടത്തിയെന്ന് ഇന്റലിജൻസ് വിഭാഗം സ്ഥിരീകരിച്ചു.
ഒരു മണിയോടെയാണ് ഇവര്‍ പമ്പയില്‍ എത്തിയതെന്നാണ് ചാനൽ റിപ്പോർട്ട്. ഈ മാസം 24 നാണ് പെരിന്തൽമണ്ണ സ്വദേശിയായ കനക ദുർഗയും കൊയിലാണ്ടി സ്വദേശിയായ ബിന്ദുവും ശബരിമല ദർശനത്തിനായി എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് ഇവർക്ക് മടങ്ങിപ്പോരേണ്ടി വന്നിരുന്നു. തിരിച്ച് വരുമെന്ന് ഉറപ്പ് ലഭിച്ചതിനാലാണ് തിരിച്ച് പോകുന്നതെന്ന് അന്ന് കനക ദുര്‍ഗ്ഗ പറഞ്ഞിരുന്നു.
Post Your Comments