Latest NewsKerala

കൈക്കുഞ്ഞുമായി മുദ്രാവാക്യമുയര്‍ത്തിയ ആതിരക്ക് ഇനിയും പറയാനുണ്ട് വിപ്ലവത്തിന്‍റെ കഥകള്‍

മലപ്പുറത്തെ വിപ്ലവ യുവപ്രസ്ഥാനത്തിന് ആവേശവും കരുത്തുമായ ആതിര എന്ന സഖാവ് ആതിര വനിത മതിലില്‍ കെെകുഞ്ഞുമായി വിപ്ലവ വീര്യത്തോടെ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് നീങ്ങുന്നത് ഏവരിലും അഭിമാനമാണ് ഉണര്‍ത്തിയത്. ആറുമാസം മാത്രം പ്രായമുള്ള മകള്‍ ദുലിയ മല്‍ഹാറിനൊപ്പമാണ് ആതിര വനിത മതിലില്‍ പങ്കെടുക്കാനെത്തിയിരുന്നത്. വനിതാ മതിലിനൊപ്പം സോഷ്യല്‍മീഡയയില്‍നിന്നു കിട്ടിയ കയ്യടി ആതിര അംഗീകാരമായി കാണുന്നുവെന്നാണ് ആതിര പ്രതികരിച്ചത്.

അതോടൊപ്പം കേവലം മുദ്രാവാക്യം വിളിച്ച് മാത്രമല്ല ആവേശമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നീതിക്കായി വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്ത് ജയിലിലും കിടക്കേണ്ടി വന്നിട്ടുളളതായി ആതിര വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍. എസ് എഫ് ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും ഇപ്പോള്‍ ഡി വൈ എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയംഗവുമാണ് സഖാവ് ആതിര. മങ്കട പടിഞ്ഞാറ്റുമുറി സ്വദേശിയായ ആതിര കൂട്ടിലങ്ങാടിയിലാണ് വനിതാ മതിലില്‍ അണിചേര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button