ചെന്നൈ: തമിഴ്നാട് ഇനി മുതല്‍ പ്ലാസ്റ്റിക്ക് നിരോധിത സംസ്ഥാനമാകുന്നു. പുതിയ ഉത്തരവ് ലംഘിക്കുന്ന വ്യാപാരികള്‍ക്ക് എതിരെ കര്‍ശശ നടപടി സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ് . അതേസമയം പ്ലാസ്റ്റിക്ക് നിരോധനം പൂര്‍ണ്ണമായി നടപ്പാക്കുക എന്നത് സാധ്യമല്ലാത്ത കാര്യമെന്ന് വ്യാപാര സംഘടനകള്‍ പ്രതികരിച്ചു.
14ഇനം പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളാണ് സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നത്. എല്ലാ വലിപ്പത്തിലുള്ള പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍, കുടിവെള്ള പാക്കറ്റുകള്‍, സ്ട്രോ,പ്ലാസ്റ്റിക്ക് കൊടികള്‍, പ്ലാസ്റ്റിക്ക് ആവരണമുള്ള കപ്പുകള്‍ തുടങ്ങിയവ നിരോധന പട്ടികയില്‍ ഉണ്ട്. പകരം തുണി,മുള,പേപ്പര്‍ എന്നിവ കൊണ്ട് നിര്‍മ്മിച്ച സഞ്ചികളും സെറാമിക് പ്ലേറ്റുകള്‍,മണ്‍പാത്രങ്ങള്‍ പോലുള്ള പ്രകൃതി സൗഹൃത വസ്തുക്കള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.
നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് 1,200 കമ്ബനികള്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. നിലവില്‍ കൈവശമുള്ള പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ ഈ മാസം 15നകം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ഉടമകള്‍ കൈമാറണം.
കച്ചവട സ്ഥാപനങ്ങള്‍ക്ക് പിഴവിധിക്കുകയോ കട സീല്‍ വയ്ക്കുകയോ ചെയ്താല്‍ സംസ്ഥാന വ്യാപകമായി കടയടച്ച് പ്രക്ഷോപം നടത്താനാണ് തമിഴ്നാട് വ്യാപാര സംഘടനയുടെ തീരുമാനം
Post Your Comments