കണ്ണൂര്‍ : അലക്കോട് സ്വദേശിയായ യുവാവിനെ ഇസ്രായലിലെ ഹൈഫയില്‍ സുഹൃത്തിന്റെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആശാന്‍കവല കാരാംകുന്നേല്‍ തങ്കച്ചന്റെയും സൂസമ്മയുടെയും മകന്‍ നിവില്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കോലഞ്ചേരി സ്വദേശിയായ സുഹൃത്ത് സാഗര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പാല സ്വദേശിയായ സുഹൃത്ത് ജിമ്മിയുടെ മുറിയില്‍ താമസിക്കവെയാണ് മരണം. ഇവിടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം സംഘടിപ്പിച്ചിരുന്നു. ആ രാത്രിയില്‍ ജിമ്മി റൂമിലുണ്ടായിരുന്നില്ല. പിറ്റേന്ന കാലത്ത് ജിമ്മി മുറിയിലെത്തി നോക്കിയപ്പോഴാണ് മരണവിവരം അറിയുന്നത്.
ആഘോഷത്തിന്റെ ഭാഗമായി സുഹൃത്തുക്കള്‍ കോഴിയെ ചുട്ടുകൊന്ന് വിഭവമുണ്ടാക്കിയിരുന്നു. അതിന് ശേഷം തീക്കനല്‍ തണുപ്പ് നേരിടാന്‍ ഉറങ്ങുന്ന മുറിയില്‍ കെണ്ടു വെച്ചിരുന്നു. വാതില്‍ പൂട്ടിയിരുന്നതിനാല്‍ ഈ പുക പുറത്തേക്ക് പോകാതെ തങ്ങിനിന്നു. ഈ വിഷവാതകം ശ്വസിച്ചതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments