Latest NewsIndia

ചൈനയെപ്പോലും മറികടന്ന വളര്‍ച്ച ഇന്ത്യ കെെവരിച്ചതായി അരുണ്‍ ജയ്റ്റ് ലി

ന്യൂഡല്‍ഹി :  മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ ചൈനയെപ്പോലും മറികടന്ന വളര്‍ച്ച ഇന്ത്യ നേടിയെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ് ലി . സാമ്പത്തിക പുരോഗതിയിലേക്ക് മോദി സര്‍ക്കാര്‍ രാജ്യത്തെ നയിച്ചതായും ജയ്റ്റ്ല പറഞ്ഞു.

നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവയിലൂടെ ലഭിച്ച അധിക വരുമാനം കര്‍ഷകര്‍, ഗ്രാമീണര്‍ മറ്റ് വിവിധ വിഭാഗങ്ങള്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ക്കായി വിനിയോഗിച്ചു. ഗ്രാമവാസികള്‍ക്കു വീട്, ശുചിമുറി എന്നിവ നിര്‍മിച്ചു. വൈദ്യുതിവല്‍ക്കരണവും ആരോഗ്യ പദ്ധതികളും നടപ്പാക്കി. കാര്‍ഷിക വിളകള്‍ക്കുള്ള താങ്ങുവില ഒന്നരയിരട്ടിയാക്കി. പിടിച്ചെടുത്ത കള്ളപ്പണമാണ് ഇതിനൊക്കെ ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം കിട്ടാക്കടം സംബന്ധിച്ച യഥാര്‍ഥ കണക്ക് പുറത്തുവിടാത്ത മുന്‍ യുപിഎ സര്‍ക്കാരിലെ അംഗങ്ങള്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ധനക്കമ്മി നികത്താന്‍ റിസര്‍വ് ബാങ്കിന്റെ പണം ഉപയോഗിക്കുന്നുവെന്ന പ്രചാരണം സത്യ വിരുദ്ധമാണെന്നും ഉപധനാഭ്യര്‍ഥന ബില്ലിലുള്ള ചര്‍ച്ചയില്‍ അദ്ദേഹം വ്യക്തമാക്കി. ദരിദ്ര വിഭാഗങ്ങള്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ക്കു പണം കണ്ടെത്തുന്നതിനു വേണ്ടിയാണു റിസര്‍വ് ബാങ്കിനെ കേന്ദ്ര സര്‍ക്കാര്‍ സമീച്ചതെന്ന് അദ്ദേഹം പറഞ്ഞു.c

shortlink

Related Articles

Post Your Comments

Related Articles


Back to top button