ഇസ്താംബൂള്‍: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിലെ നിര്‍ണായകമായ ദൃശ്യങ്ങള്‍ പുറത്തു വിട്ടു. കൊലപാതകത്തിനു ശേഷം ഖഷോഗിയുടെ മൃതദേഹം ബാഗില്‍ കൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. തുര്‍ക്കി മാധ്യമങ്ങളാണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടത്.
ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിന് സമീപത്ത് തന്നെയാണ് കോണ്‍സുലേറ്റ് ജനറലിന്റെ വീട്. തുര്‍ക്കി വാര്‍ത്താ ചാനലായ എ ഹബറാണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. ഫെര്‍ഹാത് ഉന്‍ലു എന്ന ഡെയ്ലി സബാഹ് മാധ്യമപ്രവര്‍ത്തകന്‍ വഴിയാണ് ദൃശ്യങ്ങള്‍ കണ്ടെത്തിയത്. അതേസമയം കൊലപാതക സംഘം അകത്തേക്ക് കൊണ്ടുപോയ ബാഗ് തിരിച്ചിറക്കിയതായി തെളിവില്ലെന്ന് അല്‍ജസീറ മാധ്യമപ്രവര്‍ത്തകനായ സിനേം കൊസേഗ്ലു പറഞ്ഞു. കൂടാതെ കോണ്‍സുലേറ്റ് ജനറലിന്റെ വീട് പരിശോധിക്കാന്‍ തുര്‍ക്കിയെ സൗദി അനുവദിച്ചിരുന്നില്ല.
Post Your Comments