Latest NewsKerala

ഗുരുനിന്ദകനായ വെള്ളാപ്പള്ളിയെ മഹത്വവത്ക്കരിച്ചാല്‍ ദുഖിക്കേണ്ടി വരും -സുധീരന്‍

തിരുവനന്തപുരം : വെള്ളാപ്പള്ളി നടേശനെ മഹത്വവത്കരിക്കുന്നതില്‍ മുഖ്യമന്ത്രിക്കും കമ്മ്യുണിസ്റ്റ് നേതാക്കള്‍ക്കും ഭാവിയില്‍ ദുഖിക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍.

ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച് നവോത്ഥാന സന്ദേശവിരുദ്ധനും ഗുരുനിന്ദകനുമായ വെള്ളാപ്പള്ളിയെയാണ് വനിതാമതിലിന്റെ മുഖ്യ സംഘാടകനായി പ്രതിഷ്ഠിച്ചിരിക്കുന്നത്.

ഇത് വനിതാ മതിലിന്റെ ലക്ഷ്യത്തെ കുറിച്ച് പറയുന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കേരള പുനര്‍ നിര്‍മ്മാണത്തിന് ജനങ്ങളെ ഒന്നിച്ച് നിര്‍ത്താന്‍ ബാധ്യതപ്പെട്ട മുഖ്യമന്ത്രി മതില്‍ പണിത് ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ചെയ്യുന്നതെന്നും സുധീരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button