ധാക്ക : ആഭ്യന്തര സംഘര്‍ഷങ്ങളും പ്രതിപക്ഷ പ്രതിഷേധങ്ങളും നിറഞ്ഞു നിന്ന് തിരഞ്ഞെടുപ്പിലും മൃഗ്ഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറി ഷെയ്ക്ക് ഹസീന. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഷെയ്ക്ക് ഹസീനയുടെ വിജയം.
ഹസീനയുടെ അവാമി ലീഗ് 350 അംഗ പാര്‍ലെമന്റില്‍ 281 സീറ്റുകള്‍ നേടിയിട്ടുണ്ട്. അവാമി ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. മുഖ്യ പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിക്ക് വെറും ആറ് സീറ്റുകളാണ് ലഭിച്ചത്.
തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്നാരോപിച്ച ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി രംഗത്ത് വന്നിട്ടുണ്ട്. വോട്ടെടുപ്പ് തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ തന്നെ ബാലറ്റ് പെട്ടികള്‍ പലയിടത്തും പൂര്‍ണമായും നിറഞ്ഞുവെന്നും ഭരണകക്ഷിയുടെ പോളിങ് ഏജന്റുമാരായിരുന്നു പോളിങ് ബൂത്തുകളില്‍ കാര്യങ്ങള്‍ നിയന്ത്രിച്ചതെന്നുമാണ് ഉയരുന്ന ആരോപണം. ആരോപണം പരിശോധിക്കുമെന്ന് ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു.
Post Your Comments