Latest NewsKerala

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിന് സഹായവുമായി സേവ് ശബരിമല യു.എസ്.എ

തിരുവനന്തപുരം: യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെടുത്തി അയ്യപ്പ ഭക്തന്മാരെ വേട്ടയാടുന്ന കേരളസര്‍ക്കാരിന്റെ നടപടികളില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത കൊയിലാണ്ടിയിലെ ഗുരുസ്വാമി രാമകൃഷ്ണന്‍, തിരുവനന്തപുരത്തെ വേണുഗോപാലന്‍ നായര്‍, കൂടാതെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പന്തളത്തെ ശിവദാസന്‍ സ്വാമി എന്നിവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായഹസ്തവുമായി സേവ് ശബരിമല യു.എസ്.എ.

ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശിക്കാം എന്ന ചരിത്രപ്രധാനമായ സുപ്രീം കോടതി വിധിയെ നിയമപരമായി തന്നെ അതിജീവിക്കുവാനും കേരളത്തിലെ വിശ്വാസ സംരക്ഷണ യജ്ഞങ്ങളെ ധാര്‍മ്മികമായി പിന്തുണക്കുവാനും വേണ്ടി രൂപം കൊണ്ട കര്‍മ്മ സമിതിയാണ് സേവ് ശബരിമല യൂഎസ്എ. അമൃതാനന്ദമയി ദേവിയുടെ രക്ഷാധികാര്യസ്ഥതയിലുള്ള ദേശിയ കര്‍മ്മസമിതിയുമായി സഹകരിച്ചായിരിക്കും സേവ് ശബരിമല യൂഎസ്എയുടെ പ്രവര്‍ത്തനം.

കൂട്ടായ്മയുടെ ശില്പികളില്‍ പ്രധാനിയായ ഡോ.രാമദാസ് പിള്ള തിരുവനന്തപുരത്തു വേണുഗോപാലന്‍ നായരുടെ മാതാവിനുള്ള ധനസഹായം അവരുടെ ഭവനത്തിലെത്തി കൈമാറി. ഇദ്ദേഹം കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക മുന്‍ സിഡന്റ് കൂടിയായിരുന്നു. അധികം വൈകാതെ തന്നെ മറ്റു രണ്ടുപേരുടെയും അനാഥമാക്കപ്പെട്ട കുടുംബങ്ങള്‍ക്കും നേരിട്ട് സഹായം എത്തിക്കുമെന്ന് രാമദാസ് പിള്ള അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button