ന്യൂഡല്‍ഹി : അടുത്ത പ്രധാനമന്ത്രി ആരാകും എന്നതിനെ കുറിച്ച് ശശി തരൂര്‍ എം.പി. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുള്ള യോഗ്യതയുണ്ടെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് തിരഞ്ഞെടുപ്പിന് ശേഷം മാത്രമാണ്. അത് കോണ്‍ഗ്രസ് പാര്‍ട്ടിയും സഖ്യകക്ഷികളും ചേര്‍ന്ന് തീരുമാനിക്കുമെന്നും ശശി തരൂര്‍ അറിയിച്ചു.
രാഹുല്‍ ഗാന്ധിയുമായി ദീര്‍ഘകാല ബന്ധമുള്ള തനിക്ക് അദ്ദേഹത്തെകുറിച്ച് അറിയാം. കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ രാഹുല്‍ തന്നെയാകും അടുത്ത പ്രധാനമന്ത്രി. എന്നാല്‍ കുട്ടുകക്ഷി ഭരണമാണെങ്കില്‍ സഖ്യകക്ഷികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രധാമന്ത്രി ആരെന്ന് തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി
Post Your Comments