നാളെ നടക്കുന്ന വനിതാമതിലില്‍ സഖാവ് ഗൗരിയമ്മയും പങ്കെടുക്കുമെന്ന് മന്ത്രി ജി സുധാകരന് അറിയിച്ചു. സവര്ണ്ണമേധാവിത്വത്തിന് എതിരായി തുല്യനീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ് വനിതാ മതിലെന്നും, ഇതിനെ എതിര്‍ക്കുന്നത് ഇരുട്ടിന്റെ ശക്തികളാണെന്നും ഒപ്പം സമൂഹത്തെ പുറകോട്ട് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നുമുള്ള ആശയം ഉള്‍ക്കൊള്ളുന്ന സന്ദേശം ഗൗരിയമ്മ നല്‍കിയതായും ജി സുധാകരന് അറിയിച്ചു. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
നാളെ ജനുവരി 1 ന് കേരളത്തില്‍ ഉയരുന്ന വനിതാമതിലില്‍ സ: ഗൗരിയമ്മയും പങ്കെടുക്കും. സവര്ണ്ണമേധാവിത്വത്തിന് എതിരായി തുല്യനീതിക്ക് വേണ്ടിയുള്ള പോരാട്ടമാണിത്. ഇതിനെ എതിര്‍ക്കുന്നത് ഇരുട്ടിന്റെ ശക്തികളാണ്. സമൂഹത്തെ പുറകോട്ട് കൊണ്ടുപോകാന്‍ സമ്മതിക്കില്ല. ഈ ആശയം ഉള്‍ക്കൊള്ളുന്ന സന്ദേശം ഗൗരിയമ്മ നല്കി. സി.പി.ഐ(എം) ജില്ലാ സെക്രട്ടറി സ: ആര് നാസറും ഒപ്പമുണ്ടായിരുന്നു.
കൈയോടു കൈചേര്ത്തല്ല.. തോളോട് തോള് ചേര്‍ത്ത് കൊണ്ടുള്ള വനിതകളുടെ കോട്ടയാണ് നാളെ ഉയരുന്നത്. കേരളം സ്ത്രീകള്‍ക്കെതിരായിട്ടുള്ള പിന്തിരിപ്പന്മാരുടെ കൂടെയല്ല, സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മുന്നേറുന്ന പുരോഗമന പ്രസ്താനങ്ങളുടെ ഒപ്പമാണെന്ന് തെളിയിക്കാന്‍ പോകുന്ന മഹത്തായ മനസ്സാണ് നാളത്തെ വനിതാമതില്‍. കേരളത്തിന്റെ ചരിത്രത്തിലെ എന്ന് മാത്രമല്ല ലോകചരിത്രത്തിലെ തന്നെ നിര്‍ണ്ണായകമായ ചുവടുവെയ്പ്പായിരിക്കും വനിതാമതില്‍. പങ്കാളികളാകുക.
https://www.facebook.com/Comrade.G.Sudhakaran/photos/a.884373978265407/1997700693599391/?type=3&__xts__%5B0%5D=68.ARCHz_lJJTvQ3pehGa_S6GocoWW6f8TIMuX1qjOOfbMM0S50_UheYIsUUdEqkedx3yTC3VpvfTLBnGG1lYXAuI7VU7ovd3msw2Pk1EWwYY4BZzT8fjYBrOP_lZc4e6iFaXOyNm9IHWWq0qfUUtY7dBW6X5WoLRi3V2jLLbL7kDhBX9m9tYociuc_jJHYod5Uqk129RXMBjWWN8zYZ0AD_-nfWoVNMhz7GO0QUrbLZu1ZACGvVpzq3jBakwSOMnqEvt21DTE6ubBoht5rUctnpMPGVcmlAUufuLURY_zVrWbRupZdTMOYZC_bKzorXWM1_e-DT3aD__9Rr-iibVQroS3f4g&__tn__=-R
Post Your Comments