ഇനി മുതൽ രോഗികൾ വാങ്ങി നൽകുന്ന ഉപകരണങ്ങള്‍ക്ക് രജിസ്റ്റര്‍ വേണം

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ സര്‍ജറിക്കും ഇതര ചികിത്സാ ആവശ്യങ്ങള്‍ക്കുമായി രോഗികള്‍ വാങ്ങി നല്‍കുന്ന സാധനങ്ങളുടെ വിശദവിവരം അടങ്ങുന്ന രേഖകള്‍ രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍. ഫെഡ‌റേഷന്‍ ഒഫ് റസിഡന്റ്സ് അസോസിയേഷന്‍ (ഫ്രാറ്റ്) ലീഗല്‍ സെല്‍ കണ്‍വീനര്‍ ബി.എസ്. ശ്രീന നല്‍കിയ വിവരാവകാശ അപേക്ഷയുടെ അപ്പീലിന്മേലാണിത്.

2014ല്‍ അപകടത്തില്‍പ്പെട്ട് കാലിന് പരിക്കേറ്റ ശ്രീനയുടെ പിതാവ് ജെ. ശ്രീകുമാരന്‍ നായരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൈനര്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കിയിരുന്നു. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വില കൂടിയ സര്‍ജറി കിറ്റ് അടക്കമുള്ളവ വാങ്ങി നല്‍കി. എന്നാലിവ ശസ്‌ത്രക്രിയയ്‌ക്ക് ഉപയോഗിച്ചോ എന്ന് സംശയമുണ്ടായി. വിവരാവകാശപ്രകാരം ആശുപത്രി അധികൃതര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും തള്ളി. തുടര്‍ന്ന് സംസ്ഥാന വിവരാവകാശ കമ്മിഷനില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഓപ്പറേഷനും മറ്റും വാങ്ങി നല്‍കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ ആശുപത്രി അധികൃതര്‍ മറിച്ച്‌ വില്‍ക്കാറുണ്ടെന്ന് ആരോപണമുണ്ട്.

Share
Leave a Comment