ഡല്‍ഹി : സിഖ് കൂട്ടക്കൊലക്കേസിലെ പ്രതി സജ്ജന്‍ കുമാര്‍ ഇന്ന് കോടതിയില്‍ കീഴടങ്ങും. കേസില്‍ ഹെക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചയാളാണ് സജ്ജന്‍ കുമാര്‍. കീഴടങ്ങാന്‍ ഒരു മാസത്തെ സാവകാശം ആവശ്യപ്പെട്ട് സജ്ജന്‍ കുമാര്‍ നേരത്തേ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. കൂടാതെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച ഹൈക്കോടതി വിധിക്കെതിരെ സജ്ജന്‍ കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെയാണ് സിഖ് വിരുദ്ധ കലാപം നടന്നത്. 1984ലായിരുന്നു ഇത്. കേസില്‍ ആരോപണ വിധേയനായ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ വിചാരണക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. എന്നാല്‍ കോടതി ഉത്തരവിനെതിരെ സിബിഐ ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് കീഴ് കോടതി വിധി റദ്ദാക്കി ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയായിരുന്നു.
Post Your Comments