
മീനങ്ങാടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 65 വർഷവും കൂടാതെ ഇരട്ട ജീവപര്യന്തം കഠിന തടവും 5.10 ലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി. കൽപറ്റ അതിവേഗ സ്പെഷൽ കോടതി ജഡ്ജ് കെ.ആർ. സുനിൽകുമാറാണ് ശിക്ഷ വിധിച്ചത്.
2016 മുതൽ കുട്ടിക്കെതിരെ മൂന്നു വർഷത്തോളം ലൈംഗീകാതിക്രമം നടത്തിയെന്നും പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ 2019-ൽ അമ്പലവയൽ പൊലീസ് സ്റ്റേഷനിൽ ആണ് കേസ് രജിസ്റ്റർ ചെയ്തത്.
Read Also : സർവ്വ പാപങ്ങളെയും നീക്കുന്ന ഉരൽക്കുഴി സ്നാനം, ധർമശാസ്താവ് തന്റെ വിശ്വരൂപം വെളിപ്പെടുത്തിയ ഇടം !!
കേസിന്റെ അന്വേഷണം പിന്നീട് മീനങ്ങാടി പൊലീസിലേക്ക് കൈമാറുകയായിരുന്നു. അന്നത്തെ മീനങ്ങാടി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ കെ.കെ. അബ്ദുൽ ഷെരീഫ് ആണ് കേസിന്റെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി സിവിൽ പൊലീസ് ഓഫീസർ കെ.കെ. റമീനയും ഉണ്ടായിരുന്നു.
Post Your Comments