തിരുവനന്തപുരം: ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതില്‍ ഒരു മതനിരപേക്ഷ സംഗമമായിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. എല്ലാ മതത്തിലും എല്ലാ സമുദായത്തിലും പെട്ട സ്ത്രീകള്‍ പങ്കെടുക്കുന്ന വലിയൊരു സംഭവമായി വനിതാ മതില്‍ മാറുമെന്ന് കോടിയേരി പറഞ്ഞു. വനിതാ മതിലിനെ കുറിച്ച് ഇതിനോടകം തന്നെ പലതരത്തിലുള്ള വിവാദങ്ങള്‍ ഉണ്ടായത് പരിപാടിക്ക് കൂടുതല്‍ ശ്രദ്ധ ലഭിക്കാന്‍ സഹായിച്ചു. കൂടാതെ ഇത്തരം വിവാദങ്ങള്‍ കൂടിയാണ് ശരിയേതാണെന്നു തീരുമാനിക്കാന്‍ ജനങ്ങള്‍ക്ക് കഴിയുന്നത്. അതിന്റെ ഭാഗമായി നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും മുന്നോട്ടുവച്ചവരെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാഥാസ്ഥിതിക ശക്തികളാണ് വനിതാ മതിലിനെ എതിര്‍ക്കുന്നത്. എപ്പോഴും പുരോഗമന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം യാഥാസ്ഥിതിക ശക്തികള്‍ രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോഴും അതു തന്നെയാണ് നടക്കുന്നതെന്നു ഇതു പോലെയുള്ള ശക്തികളുടെ പിന്നിലാണ് കോണ്‍ഗ്രസ് ഇന്ന് നടക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ചരിത്രത്തില്‍ ഒരു വിപരീത ദിശയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കേണ്ട ് ഒരു കാലത്ത് കോണ്‍ഗ്രസ് നേതാക്കന്മാര്‍ അത് ഉയര്‍ത്തി പിടിച്ച പാരമ്പര്യം കോണ്‍ഗ്രസ് കളഞ്ഞു കുളിച്ചു. ഇന്ന് കോണ്‍ഗ്രസ് ആര്‍എസ്എസിന്റെ ഒരു ബി ടീമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments