ദേവസ്വം ബോര്‍ഡിന്റെയോ വഖഫ് ബോര്‍ഡിന്റെയോ മാതൃകയില്‍ ചര്‍ച്ച് ആക്ട് നിലവില്‍ വരണമെന്ന ആവശ്യം ശക്തമാകുന്നു. മലങ്കര സഭയിലെ പള്ളിത്തര്‍ക്കവും സിറോ മലബാര്‍ സഭ ഭൂമിയിടപാടും കെട്ടടങ്ങാത്ത പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരാവശ്യം ഉയര്‍ന്നിരിക്കുന്നത്. ചര്‍ച്ച് ആക്ട് നിലവില്‍ വരുന്നതോടെ മെത്രാന്‍മാരില്‍ നിന്നും അധികാരങ്ങളും സ്വത്തുക്കളും വിശ്വാസികള്‍ക്ക് മേല്‍കയ്യുള്ള സമിതിക്ക് ലഭിക്കും.
ഇതോടെ സഭക്ക് കീഴിലുള്ള എല്ലാ ചൂഷണങ്ങളും അവസാനിക്കുമെന്നാണ് ആക്ടിനെ അനുകൂലിക്കുന്നവരുടെ വാദം. 2009 ല്‍ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മിഷന്‍ തയാറാക്കിയ ബില്‍ നിയമസഭയുടെ പരിഗണനയ്ക്കു സമര്‍പ്പിച്ചിരുന്നു.ബില്‍ നിയമമായാല്‍ സഭയുടെ കീഴിലെ എല്ലാവര്‍ക്കും സ്വാഭാവിക നീതിയും സ്വാതന്ത്ര്യവും ഉറപ്പ് നല്‍കാനും മൗലികാവകാശങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കാനുമുള്ള ബാധ്യതയും സമിതിയില്‍ വന്ന് ചേരും.
പള്ളിക്കെട്ടിടങ്ങള്‍, ചാപ്പലുകള്‍, ശവക്കോട്ടകള്‍ എന്നിവയടക്കം എല്ലാ സ്വത്തുക്കളും പള്ളി സ്വത്തുക്കളായി കണക്കാക്കണമെന്നും ഇവയുടെ ഇടപാടുകളെല്ലാം നിയമപ്രകാരമായിരിക്കണമെന്നുമാണ് ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആക്ടിന്റെ കരട് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. സെമിനാരി, ആശുപത്രി, സ്‌കൂള്‍, കോളേജ്, അനാഥാലയം എന്നിവയെല്ലാം സര്‍ക്കാരിന്റെ കൃത്യമായ നിരീക്ഷണത്തിന് കീഴിലാകും. ഇവയുടെയെല്ലാം നിയന്ത്രണം പുരോഹിതരുടെ അധികാരപരിധിയില്‍ നിന്ന് മാറി പൂര്‍ണമായും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന വിശ്വാസികളുടെ ത്രിതല കൂട്ടായ്മക്ക് ലഭിക്കും.മാര്‍ത്തോമ സഭയ്ക്കും ചര്‍ച്ച് ആക്ട് നടപ്പിലാക്കുന്നതില്‍ കാര്യമായ എതിര്‍പ്പില്ല. എന്നാല്‍ കത്തോലിക്ക സഭയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ആക്ട് നടപ്പിലാക്കുന്നതില്‍ നിന്ന് സര്‍ക്കാരിന് പിന്‍മാറേണ്ടി വന്നത്.
Post Your Comments