KeralaLatest News

വിമാന യാത്രയ്ക്കിടെ ജീവനക്കാരിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്ന യുവാവ്: വൈറല്‍ വീഡിയോ

ദുബായ്: വിമാനത്തിനുള്ളില്‍ വച്ച് ജീവനക്കാരിയോട് യുവാവ് വിവാഹാഭ്യര്‍ത്ഥന നടത്തിയ യുവാവിന്റെ വീഡിയോ വൈറലാകുന്നു. റോമില്‍ നിന്ന് ദുബായിലേയ്ക്കു പോയ വിമാനത്തിലാണ് സ്റ്റെഫാനാനോ എന്ന യുവാവ് തന്റെ പ്രണയിനിയും വിമാനത്തിലെ കാബിന്‍ ക്രൂ ജീവനക്കാരിയുമായ വിറ്റോറിയയോട്  വിവാഹാഭ്യര്‍ത്ഥന നടത്തിയത്.

വിമാനത്തിലെ എക്കണോമിക് ക്ലാസില്‍ പ്രവേശിച്ച ഉടന്‍ തന്നെ യാത്രക്കാര്‍ വിട്ടോറിയയെ വലിയ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. അവര്‍ അവള്‍ക്ക് ചുവന്ന റോസാ പൂവുകള്‍ നല്‍കുകയും അവളെ ഒരു കര്‍ട്ടന് അരികിലേയ്ക്ക് കൊണ്ടു പോകുകയുമായിരുന്നു. എന്നാല്‍ കര്‍ട്ടനു പഉറകില്‍ നില്‍ക്കുന്ന ആളെ കണ്ട് വിറ്റോറിയ വികാര നിര്‍ഭരയായി.

അതേസമയം യാത്രകാര്‍ക്കെല്ലാം സ്‌റ്റെഫാനോ തന്റെ മുഖത്തിന്റെ കട്ടൗട്ടും യാത്രകാര്‍ക്കും നല്‍കിയിരുന്നു. അത് കണ്ടയുടന്‍ വിറ്റോറിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. എന്നാല്‍ കര്‍ട്ടനു പിന്നില്‍ തന്റെ കാമുകനെ കണ്ടതോടു കൂടി സന്തോഷം അടക്കാനാവാതെ അവള്‍ കരഞ്ഞു. മുട്ടിലിരുന്നാണ് സ്‌റ്റെഫാനോ വിറ്റോറിയയോട് വിവാഹാഭ്യാര്‍ത്ഥന നടത്തിയത്.

https://www.instagram.com/p/Br72zsGnpq4/?utm_source=ig_embed

shortlink

Related Articles

Post Your Comments

Related Articles


Back to top button