Latest NewsIndia

ഭർത്താവ് വാട്സാപ്പിലൂടെ ഭാര്യയെ മുത്തലാഖ് ചൊല്ലി

ബംഗളൂരു: മുത്തലാഖ് ഭരണഘനയ്ക്ക് അനസൃതമല്ലെന്ന് സുപ്രീംകോടതി പറഞ്ഞതിന് പിന്നാലെ ഭർത്താവ് വാട്സാപ്പിലൂടെ ഭാര്യയെ മുത്തലാഖ് ചൊല്ലി. ബംഗളൂരുവിലുള്ള രേഷ്മ അസീസിനെയാണ് അമേരിക്കയിൽ ഡോക്ടറായി ജോലി ചെയ്യുന്ന ഭർത്താവ് മുത്തലാഖ് ചൊല്ലിയത്. ഇന്ത്യൻ വംശജനായ ഇയാൾ വാട്സാപ്പ് ശബ്ദ സന്ദേശത്തിലൂടെയാണ് മൊഴി ചൊല്ലിയത്.

വിവാഹം കഴിഞ്ഞ് 15 വർഷത്തിനു ശേഷമാണ് മൊഴി ചൊല്ലൽ. 2003ലാണ് രേഷ്മ അസീസും ജാവേദ് ഖാനും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ആറു മാസത്തിനുള്ളിൽ തന്നെ ഇവർക്കിടയിൽ കലഹം തുടങ്ങി. ഭർത്താവ് തന്നെ മാനസികമായി ഉപദ്രവിക്കുകയും അവഹേളിക്കുകയും ചെയ്തതായി രേഷ്മ അസീസ് പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.

സംഭവത്തിൽ രേഷ്മ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കത്ത് നൽകി.വിവാഹ ബന്ധം വേർപ്പെടുത്തിയ ഭർത്താവ് കുട്ടികളെ കാണാൻ പോലും അനുവദിക്കുന്നില്ലെന്നും യുവതി പറയുന്നു. സംഭവം ഗൗരവമായി കാണുന്നുവെന്ന് വനിതാ ശിശു-ക്ഷേമ മന്ത്രി മനേക ഗാന്ധി ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button