കൊല്ലം: കൊല്ലം രാമന്‍കുളങ്ങര ജംക്ഷന് സമീപം നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറി അഞ്ജാതര്‍ മോഷ്ടിച്ചു. പാരിപ്പള്ളി സ്വദേശി പ്രശാന്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ടിപ്പര്‍ ലോറി. ജംഗ്ഷന് സമീപത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് ലോറി നിര്‍ത്തിയിട്ടിരുന്നത്. ഇതേസ്ഥലത്ത് മറ്റ് മൂന്ന് ടിപ്പര്‍ ലോറികളും രണ്ട് കാറുകളും ഉണ്ടായിരുന്നു. ഇവയും മോഷ്ടിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലെത്തിയ സംഘമാണ് ടിപ്പര്‍ മോഷ്ടിച്ചത്. രാവിലെ ഡ്രൈവര്‍മാര്‍ വണ്ടിയെടുക്കാന്‍ വന്നപ്പോഴാണ് മോഷ്ടിക്കപ്പെട്ട വിവരമറിഞ്ഞത്. ഇതേത്തുടര്‍ന്ന് ഡ്രൈവര്‍മാര്‍ ശക്തികുളങ്ങര പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലോറി തിരുവനന്തപുരം ഭാഗത്തേക്കാണ് കടത്തിയിരിക്കുന്നതെന്ന് മനസ്സിലായി.
നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇന്ന് വെളുപ്പിന് ലോറി നഗരത്തിലൂടെ കടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. വാഹനം തമിഴ്നാട്ടിലേക്ക് കടത്താനുള്ള ശ്രമമാണെന്ന് സംശയിക്കുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments