ചെന്നൈ: യുഎസ് മാധ്യമ സ്ഥാപനമായ നെറ്റ്ഫ്ളിക്സിന് ഇനിമുതല്‍ ഇന്ത്യയിലും ആസ്ഥാനം. ഇന്ത്യയില്‍ ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിനായി മുംബൈയിലെ ബാന്ദ്രകുര്ല കോംപ്ലക്സില്‍ 1.5 ലക്ഷം സ്ക്വയര്‍ ഫീറ്റ് ഓഫീസ് സ്പേസ് കമ്പനി വാടകയ്ക്കെടുത്തു.
പ്രതിമാസം ഒരു സ്ക്വയര്‍ ഫീറ്റിന് 265 രൂപ എന്ന നിലയ്ക്ക് ഒന്‍പത് വര്‍ഷത്തേക്കാണ് വാടകകരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സിന് ഇന്ത്യയില്‍ നിലവില്‍ 40 ജീവനക്കാരാണുളളത്.
Post Your Comments