തിരുവനന്തപുരം : ക്രിസ്മസ് അവധിക്ക് ശേഷം സ്കൂളുകള്‍ നാളെ (ഡിസംബര്‍ 31 തിങ്കളാഴ്ച) തുറക്കില്ലെന്ന വാട്സ് ആപ്പ് സന്ദേശം വ്യാജമെന്ന് അറിയിപ്പ്. ഇത്തരം സന്ദേശങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും സ്കൂളുകള്‍ നാളെ തന്നെ തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ക്രിസ്മസ് അവധി കഴിഞ്ഞ് ഡിസംബര്‍ 31നാണ് പ്ലസ്ടു വരെയുള്ള കുട്ടികള്‍ക്ക് സ്കൂള്‍ തുറക്കുന്നത്. എന്നാൽ ഇത് ജനുവരി ഒന്നിലേക്ക് മാറ്റിയതായും വെക്കേഷന്‍ ദിനങ്ങള്‍ പത്ത് ദിവസം തികയ്ക്കാനാണ് ഒരു ദിവസം കൂടി അവധി നല്‍കുന്നതെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്.
Post Your Comments