Latest NewsCricket

മഴ മാറിനിന്നു; മെൽബണിൽ ഇന്ത്യയ്ക്ക് ജയം

മെൽബൺ: മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ജയം. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 137 റൺസിന് ജയിച്ച് നാലു ടെസ്റ്റുകളുടെ പരമ്പരയിൽ 2-1 എന്ന നിലയിൽ ലീഡ് നേടി. മഴ മാറിയതിന് ശേഷം ജയിക്കാൻ വേണ്ടുന്ന രണ്ട് വിക്കറ്റുകൾ 4.3 ഓവറിൽ ഇന്ത്യ പിഴുതെടുത്തു.

അഡ്‌ലെയ്ഡില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യ 31 റണ്‍സിന് ജയിച്ചു. എന്നാല്‍, പെര്‍ത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ 146 റണ്‍സ് ജയത്തോടെ ഉജ്വലമായി തിരിച്ചടിക്കുകയായിരുന്നു. സിഡ്നിയിൽ ജനുവരി മൂന്ന് മുതലാണ് നാലാം ടെസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button