KeralaLatest News

നിർദ്ദേശങ്ങൾ പ്രായോഗികമല്ല ; വാടക ഗര്‍ഭധാരണ നിയന്ത്രണ ബില്ലിൽ വിമുഖത

തിരുവനന്തപുരം: വാടക ഗര്‍ഭധാരണ നിയന്ത്രണ ബില്ലിൽ വിമുഖത. ലോക്സഭാ പാസാക്കിയ വാടക ഗര്‍ഭധാരണ നിയന്ത്രണ ബില്ലില്‍ പറയുന്ന നിർദ്ദേശങ്ങൾ പ്രായോഗികമല്ലെന്നാണ് ആരോപണം. ദമ്പതികളുടെ ഉറ്റ ബന്ധുവിനെ മാത്രമേ വാടക ഗര്‍ഭധാരണത്തിന് തെരെഞ്ഞെടുക്കാവൂ എന്ന നിര്‍ദ്ദേശമാണ് പ്രായോഗികമല്ലെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

വാടക ഗര്‍ഭധാരണം വഴി കുട്ടികള്‍ക്കായി കാത്തിരിക്കുന്ന ഭൂരിപക്ഷം ദമ്പതികള്‍ക്കും ഇത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ഉറ്റബന്ധുക്കളെ നോക്കിയിരുന്നാൽ ആളെ കിട്ടില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. വാടക ഗര്‍ഭധാരണത്തിന്‍റെ വാണിജ്യ കേന്ദ്രമായി ഇന്ത്യ മാറുന്നു, വാടക ഗര്‍ഭധാരണ സാധ്യതയെ ചിലര്‍ ചൂഷണം ചെയ്യുന്നു എന്നിങ്ങനെയുള്ള പരാതികളും ആരോപണങ്ങളും ഉയര്‍ന്ന സാഹചര്യത്തിലാണ് വാടക ഗര്‍ഭധാരണ നിയന്ത്രണ ബില്‍ ലോക്സസഭ പാസാക്കിയത്.

പണം വാങ്ങി വാടക ഗര്‍ഭധാരണം നടത്തുന്നത് ഇനി മുതല്‍ കുറ്റകരമാണ്. നിസ്വാര്‍ഥമായ വാടക ഗര്‍ഭധാരണം മാത്രമാണ് ഇനി അനുവദിക്കുക. ചികിത്സാ ചെലവ് അല്ലാതെ മറ്റൊരു ഉപഹാരവും ഇതിന്‍റെ പേരില്‍ സ്വീകരിക്കാന്‍ പാടില്ല. വിവാഹം കഴിഞ്ഞ് അഞ്ചു വര്‍ഷമായിട്ടും കുട്ടികളില്ലാത്ത ദമ്പതികള്‍ക്കേ വാടക ഗര്‍ഭധാരണ സാധ്യത തേടാനാവൂ. എന്നാല്‍, ഗര്‍ഭം ധരിക്കുന്ന സ്ത്രീ ഉറ്റ ബന്ധുവായിരിക്കണമെന്നും നിര്‍ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button