മെല്‍ബണ്‍: ഓസ്‌ട്രേലിയയുമായുള്ള മെല്‍ബണ്‍ ടെസ്റ്റിലെ ഇന്ത്യയുടെ തകർപ്പൻ ജയത്തോടൊപ്പം ആരാധക മനസ് കീഴടക്കി എട്ടു വയസ്സുകാരനായ അര്‍ച്ചി ഷില്ലര്‍. മത്സര ശേഷം ഇന്ത്യന്‍ ടീമിനും മാച്ച് ഒഫീഷ്യല്‍സിനും ആര്‍ച്ചി ഹസ്തദാനം നല്‍കുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്.
സ്വന്തം ടീം പരാജയം ഏറ്റുവാങ്ങിയതിന്റെ വിഷമം മനസ്സിനുള്ളിലൊളിപ്പിച്ച് വരിവരിയായി വരുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കും ടീം സ്റ്റാഫിനും കൈകൊടുത്ത് നടന്ന ആര്‍ച്ചിയെ ബഹുമാനത്തോടെയാണ് ഏവരും നോക്കിയത്. ഇന്ത്യ – ഓസ്‌ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ സഹനായകനായിരുന്നു ആർച്ചി.
Onya Archie! What a week he's had leading the Aussie team in Melbourne.
And great stuff here from the Indian players and match officials after the Test match! #AUSvIND pic.twitter.com/Q0jRn52Jck
— cricket.com.au (@cricketcomau) December 30, 2018
മെയ്ക്ക് എ വിഷ് ഫൗണ്ടേഷൻ’ എന്ന സംഘടനയാണ് ഗുരുതരമായ ഹൃദയരോഗം ബാധിച്ച അവനെ ടെസ്റ്റ് ടീമിലെത്തിക്കുന്നതിനു പിന്നിൽ പ്രവർത്തിച്ചത്. ആർച്ചിയെ ടെസ്റ്റ് ടീമിലുൾപ്പെടുത്തിയതോടെ ലോകത്തിന് മാതൃകയായി ഓസ്‌ട്രേലിയ മാറി. ടോസിടാൻ ഓസീസ് ക്യാപ്റ്റൻ ടിം പെയിനിനൊപ്പം ആർച്ചി ഗ്രൗണ്ടിലെത്തിയിരുന്നു. ഗുരുതരമായ രോഗം ബാധിച്ച കുട്ടികളുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കുകയാണ് ‘മെയ്ക്ക് എ വിഷ് ഫൗണ്ടേഷ’ന്റെ ലക്ഷ്യം.
Post Your Comments