NattuvarthaLatest News

വനിതാ മതിലിനെതിരെ തൊഴിലുറപ്പ് തൊഴിലാളികള്‍

പാലക്കാട് : വനിതാ മതിലിന്റെ പേരില്‍ തൊഴില്‍ നിഷേധിക്കുന്നതായി തൊഴിലുറപ്പ് തൊഴിലാളികളുടെ പരാതി. മലമ്പുഴ പഞ്ചായത്തിലെ തൊഴിലാളികള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്.

ഒന്നാം വാര്‍ഡില്‍ അനുവദിച്ച തൊഴിലുകള്‍ വനിതാ മതില്‍ കഴിഞ്ഞ് ആരംഭിക്കാമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി തൊഴിലാളികള്‍ ആരോപിക്കുന്നു. ഇതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രതിഷേധം സംഘടിപ്പിച്ചു.

ഇനിയും വൈകിയാല്‍ ഈ സാമ്പത്തിക വര്‍ഷം 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button