KeralaLatest News

വനിതാ മതിൽ ; ആരോപണം നിഷേധിച്ച് തോമസ് ഐസക്

ആലപ്പുഴ : സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിൽ പങ്കെടുത്തില്ലെങ്കിൽ കുടുംബശ്രീ അംഗങ്ങൾക്ക് വായ്പ നൽകുന്നില്ലെന്ന വാർത്ത നിഷേധിച്ച് ധനമന്ത്രി തോമസ് ഐസക്. ആരോപണങ്ങൾ ഉന്നയിക്കുന്നവർ നവോത്ഥാനത്തെ പിന്നോട്ടടിക്കാൻ ശ്രമിക്കുന്നവരെന്നും മന്ത്രി ആരോപിച്ചു.

വനിത മതിലിനൽ പങ്കെടുക്കാൻ ആരെയും നിർബന്ധിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബശ്രീ അംഗങ്ങൾക്ക് വായ്പ നൽകുന്നത് ബാങ്കാണ്. വായ്പ നിഷേധിക്കാൻ ഉദ്യോഗസ്ഥർക്കാവില്ലെന്നും തോമസ് ഐസക് വിശദമാക്കി. വയോജന പെൻഷൻ ലഭിക്കുന്നവരിൽ നിന്ന് പിരിവ് നടത്തിയെന്ന ആരോപണം സർക്കാർ അന്വേഷിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button