KeralaLatest News

ശബരിമല വീഴ്ച മറയ്ക്കാന്‍ നവോത്ഥാന ചരിത്രത്തെ വികൃതമാക്കുന്നു; ചെന്നിത്തല

തിരുവനന്തപുരം: വനിതാമതില്‍ എന്ന പേരില്‍ കേരള നവോത്ഥാന ചരിത്രത്തെ ദുരുപയോഗം ചെയ്യുന്നത് ശബരിമലയിലെ വീഴ്ചകള്‍ മൂടിവെക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സമൂഹത്തില്‍ വര്‍ഗീയതയും വിഭാഗീയതയും സൃഷ്ടിക്കാന്‍ ഇത് വഴിയൊരുക്കുമെന്നുംഅതിനു കേരളം നല്‍കേണ്ടി വരുന്ന വില വലുതായിരിക്കുമെന്നും
അദ്ദേഹം പറഞ്ഞു.  ഒരു വിഭാഗം സംഘടനകളെ മാത്രം ഉള്‍പ്പെടുത്തി നടത്തുന്ന ഈ പ്രവര്‍ത്തി ആഴത്തിലുള്ള വിഭാഗീയതയും സാമുദായിക സ്പര്‍ധയുമാണ് സമൂഹത്തില്‍ ഉണ്ടാക്കുന്നത്. സര്‍ക്കാര്‍ ചെലവില്‍ തന്നെ അതു സംഭവിക്കുന്നു എന്നതാണു ദുരന്തം.വനിതകളെ മാത്രം ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന മതില്‍ എന്തിനു വേണ്ടിയാണെന്ന ലളിതമായ ചോദ്യത്തിന് ഉത്തരം തരുന്നില്ല.

നവോത്ഥാന മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാനാണെന്നാണു സര്‍ക്കാരിന്റെ മറുപടി. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വനിതാമതില്‍ സ്ത്രീ ശാക്തീകരണത്തിനാണെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടാണു വനിതാ മതില്‍ എന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറയുന്നത്. യാഥാര്‍ഥ്യം തുറന്നു പറഞ്ഞാല്‍ കൂടെ നില്‍ക്കുന്നവര്‍ പിണങ്ങും. മതിലിന്റെഅപഹാസ്യതയാണ് ഇവിടെ പുറത്തു വരുന്നത്.ആര്‍എസ്എസിന്റെ ഹിന്ദു അജന്‍ഡയെ നേരിടാനെന്നനാട്യത്തില്‍ ഹൈന്ദവ വര്‍ഗീയതയെ ഉപയോഗിച്ചു രാഷ്ട്രീയ നേട്ടത്തിനുള്ള സിപിഎം തന്ത്രത്തിന്റെ പുതിയ ആവിഷ്‌കാരമാണു വനിതാമതിലെന്നും ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button