Latest NewsFootballInternationalCrime

ലൈംഗീക പീഡകര്‍ക്ക് യാത്രാ വിലക്ക്

കാബൂള്‍ : ലൈംഗീക പീഡന വിവാദത്തിലകപ്പെട്ട അഫ്ഗാനിസ്ഥാന്‍ ഫുട്്‌ബോളിലെ അഞ്ച് ഉന്നതര്‍ക്ക് അറ്റോര്‍ണി ജനറല്‍ വിദേശയാത്രാ വിലക്ക് ഏര്‍പ്പെടുത്തി.

വനിതാ ഫുട്‌ബോള്‍ ടീമംഗങ്ങളെ ലൈംഗീകമായും ശാരീരികമായും പീഡിപ്പിച്ചതിന് അസോസിയേഷന്‍ പ്രസിഡണ്ട് കെറമുദ്ദിന്‍ കരീം ഉള്‍പ്പടെ അഞ്ചു പേര്‍ സസ്‌പെന്‍ഷനിലാണ്. ഇവര്‍ക്കെതിരെ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഗാര്‍ഡിയന്‍ പത്രമാണ് പീഡനവാര്‍ത്ത് വെളിച്ചത്ത് കൊണ്ടു വന്നത്.

ഇത് രാജ്യത്ത് വന്‍ ഞെട്ടലുളവാക്കിയിരുന്നു. കരീം തോക്കു ചൂണ്ടിയും ഭീഷണിപ്പെടുത്തിയമാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് ഒരു താരം വെളിപ്പെടുത്തിയിരുന്നു. ഓര്‍മ്മ വന്നപ്പോള്‍ താന്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button