KeralaLatest News

സമരത്തിനിടെ 200 അധ്യാപകർ തളർന്നുവീണു

ചെന്നൈ: ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സ്റ്റേറ്റ് സെക്കൻഡറി ഗ്രേഡ് ടീച്ചേഴ്‌സ് അസോസിയേഷൻ നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരത്തിനിടെ 200 അധ്യാപകർ തളർന്നുവീണു.

സ്ത്രീകൾ ഉൾപ്പെടെ 100 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർക്ക് പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. അതിനിടെ ഡോക്ടർമാരുടെ നിർദ്ദേശം വകവെയ്ക്കാതെ പലരും വീണ്ടും സമരം ആരംഭിച്ചു. 2009 ന് മുമ്പ് നിയമനം ലഭിച്ചവർക്ക് 8370 രൂപയും അതിന് ശേഷമുള്ളവർക്ക് 5200 രൂപയുമാണ് അടിസ്ഥാന ശമ്പളം.

shortlink

Related Articles

Post Your Comments

Related Articles


Back to top button