Latest NewsIndia

സ്വകാര്യഭാഗങ്ങളില്‍ മുളകു പൊടി തേച്ചടക്കമുള്ള ക്രൂര പീഡനത്തിനിരയായി അഭയ കേന്ദ്രത്തിലെ പെണ്‍കുട്ടികള്‍: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

അന്തേവാസികളായ പെണ്‍കുട്ടികളാണ് പാചകവും ശുചീകരണ ജോലികളും നിര്‍വഹിക്കുന്നതെന്നും കമ്മീഷന്‍ കണ്ടെത്തി

ന്യൂഡല്‍ഹി: അഭയ കേന്ദ്രങ്ങളില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന ക്രൂര പീഡനത്തിന്റെ റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ വ്യാഴാഴ്ച ദ്വാരകയിലെ അഭയകേന്ദ്രത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ നടത്തിയ പരിശോധനയിലാണ് നടക്കുന്ന കാര്യങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. അഭയ കേന്ദ്രത്തിലെ സുഖ സൗകര്യങ്ങള്‍ ചോദിച്ചറിയുന്നതിനായി ആറുമുതല്‍ 15 വയസുവരെ പ്രായമുള്ള പെണ്‍കുട്ടികളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് തങ്ങള്‍ സഹിച്ചു കൊണ്ടിക്കുന്ന ക്രൂര പീഡനങ്ങളെ കുറിച്ച് അവര്‍ പുറത്തു പറഞ്ഞത്.

ദ്വാരകയിലെ അഭയകേന്ദ്രത്തില്‍ ജീവനക്കാരി സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി തേച്ച് ഉപദ്രവിക്കുമെന്നായിരുന്നു പെണ്‍കുട്ടികളുടെ വെളിപ്പെടുത്തല്‍. ശിക്ഷാരീതിയെന്ന നിലയിലാണ് ഇത്തരത്തില്‍ പീഡിപ്പിക്കുന്നതെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. അതേസമയം അന്തേവാസികളായ പെണ്‍കുട്ടികളാണ് പാചകവും ശുചീകരണ ജോലികളും നിര്‍വഹിക്കുന്നതെന്നും കമ്മീഷന്‍ കണ്ടെത്തി. ജീവനക്കാരുടെ അപര്യാപ്തതമൂലം ശുചിമുറികള്‍ വൃത്തിയാക്കുന്നതുപോലും പെണ്‍കുട്ടികളാണ്.

കൂടാതെ മുറികളും മറ്റും വൃത്തിയാക്കാന്‍ നിര്‍ബന്ധിക്കുകയും ഇത് ചെയ്തില്ലെങ്കില്‍ വടി കൊണ്ടും സ്‌കെയില്‍ ഉപയോഗിച്ചും കുട്ടികളെ മര്‍ദ്ദിക്കും. അതേസമയം അവധിക്കാലത്ത് പോലും കുട്ടികളെ വീടുകളിലേയ്ക്ക് പറഞ്ഞയക്കില്ലെന്നും പരിശോധനയില്‍ തെളിഞ്ഞു. വിവരങ്ങള്‍ അറിഞ്ഞ വനിതാ കമ്മീഷന്‍ അധ്യക്ഷയെ രാത്രി തന്നെ അഭയ കേന്ദ്രത്തിലെത്തി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനായി ദ്വാരക ഡെപ്യൂട്ടി കമ്മീഷണറെ ഇവര്‍ ബന്ധപ്പെട്ടു.

ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ അഭയ കേന്ദ്രത്തില്‍ എത്തിയിരുന്നു. ഇവര്‍ പെണ്‍കുട്ടികളില്‍ നിന്ന് മൊഴികള്‍ രേഖപ്പെടുത്തി.
സംഭവത്തില്‍ അഭയകേന്ദ്രത്തിലെ ജീവനക്കാര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായും വനിതാ കമ്മിഷന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button