Latest NewsKerala

7 വർഷം നീണ്ട ക്രൂരമർദ്ദനത്തിൽ ദേഹമാസകലം മുറിവ്, കൈവിരലുകൾക്ക് ഒടിവ്, ബോധം നഷ്ടപ്പെട്ടു: പൊലീസുകാരനെതിരെ ഭാര്യയുടെ പരാതി

മലപ്പുറം: യുവതിക്കെതിരെ പൊലീസുകാരനായ ഭർത്താവിന്റെ ക്രൂരമർദ്ദനം. മർദ്ദനത്തിൽ യുവതിയുടെ കൈവിരലുകൾ ഒടിഞ്ഞു. ശരീരത്തിൽ പലയിടത്തും ആഴത്തിലുള്ള മുറിവുകളുണ്ട്. കഴിഞ്ഞ ദിവസത്തെ മർദ്ദനത്തിൽ യുവതിയുടെ ബോധം നഷ്ടപ്പെട്ടു.

കഴിഞ്ഞ ഏഴ് വർഷമായി തന്നെ ഭർത്താവ് നിരന്തരം മർദ്ദിക്കുന്നതായാണ് യുവതിയുടെ പരാതി. തിരൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ശൈലേഷിനെതിരെയാണ് ഭാര്യ പരാതി നൽകിയത്.

ഇയാൾക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് പൊലീസ് പരാതിയെടുക്കുന്നില്ലെന്നാണ് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. അൽപ സമയം മുൻപ് യുവതിയുടെ കുടുംബം ശൈലേഷിനെതിരെ ജില്ലാ പൊലീസ് മേധാവി മുൻപാകെ പരാതി നൽകി. വിഷയം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തെന്നാണ് റിപ്പോർട്ടുകൾ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button