കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഭൂട്ടാന് ദശാഷരീംഗ് ടോബ്ഗെയുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഭൂട്ടാന് പ്രധാനമന്ത്രി രാഹുലിനെ കണ്ടത്.
ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു ഇരുനേതാക്കളുടെയും കൂടിക്കാഴ്ച്ച. ഏറെ പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു ദശാ ഷരീംഗ് ടോബ്ഗെയുമൊത്തുള്ള നിമിഷങ്ങളെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. രാഷ്ട്രീയ വിഷയങ്ങളും പൊതു താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള മറ്റ് വിഷയങ്ങളുമായിരുന്നു ചര്‍ച്ചചെയ്തതെന്നും രാഹല്‍ പറഞ്ഞു. ഭാവിയിലും ഇത്തരത്തിലുള്ള കൂടിക്കാഴ്ചകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ട്വിറ്റ് ചെയ്തു.
ഇന്ത്യയിലെത്തിയ ദശാഷരീംഗ് ടോബ്ഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ ഭൂട്ടാന് ബന്ധത്തിന്രെ സുവര്‍ണ്ണജൂബിലി വര്ഷത്തിന്രെ ഭാഗമായാണ് ഭൂട്ടാന് പ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയശേഷം ആദ്യമായാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്.കഴിഞ്ഞമാസം നടന്ന പൊതുതിരഞ്ഞെടുപ്പിലാണ് ടോബ്ഗെയുടെ പാര്‍ട്ടി ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയത്.
Post Your Comments