കൊച്ചി: ചാലക്കുടിപ്പുഴയെ സംരക്ഷിച്ച് കുടിവെള്ള ക്ഷാമം പരിഹരിക്കാത്ത പഞ്ചായത്ത് അധികൃതര്‍ക്കെതിരെ ആറിന് കുറുകെ മതില്‍ തീര്‍ത്ത് നാട്ടുകാരുടെ പ്രധിഷേധം. നാട്ടുകാരുടെ പ്രധാന കുടിവെള്ള സ്രോതസായ ചാലക്കുടിയാറിലേക്ക് കൊടുങ്ങല്ലൂര്‍ കായലില്‍ നിന്നുളള ഉപ്പുവെള്ളം കയറിയതോടെയാണ് കുടിവെള്ള പമ്പിങ് തടസപ്പെട്ടത് ഇതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായി. ഉപ്പുവെള്ളം കയറുന്നത് തടയാനായി കോഴിത്തുരുത്ത്, എളന്തിക്കര പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് ചാലക്കുടിയാറിന് കുറുകെ മണല്‍ ബണ്ട് നിര്‍മ്മിക്കാറുണ്ടായിരുന്നെങ്കിലും ഇത്തവണ നിര്‍മാണം വൈകിയതാണ് ഇപ്പോഴുണ്ടായ പ്രതിസന്ധിക്ക് കാരണം. ബണ്ടിന്റെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഫലം കാണാതെ വന്നതോടെയാണ് നാട്ടുകാര്‍ ചാലക്കുടിയാറിന് കുറുകെ മനുഷ്യമതില്‍ കെട്ടി പ്രതിഷേധിച്ചത്.
Post Your Comments