തിരുവനന്തപുരം: യജമാനന്മാര്ക്ക് പിന്നാലെപോയി നാണംകെട്ടവര്‍ ചോദ്യം ചോദിച്ച് വരരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വനിതാമതില്‍ എന്തിനാണെന്ന പ്രതിപക്ഷ നേതാവിന്റെ 10 ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. യജമാനന്മാര്ക്ക് പിന്നാലെപോയി നാണംകെട്ടവര്‍ ചോദ്യം ചോദിച്ച് വരരുത്. യജമാനന്മാരെന്ന് തോന്നിപ്പിക്കുന്നവരുടെ വാക്കുകേട്ട് നിലപാട് മാറ്റിയവരാണിവര്‍. വ്യക്തിപരമായ അഭിപ്രായം പോലും ഇവര്‍ മാറ്റിവെച്ചത്. വനിതാമതിലിന്റെ വിഷയം ശബരിമല സ്ത്രീപ്രവേശം മാത്രമല്ല. സ്ത്രീകളുടെ പൊതുവായ അവകാശങ്ങള്‍ സംരക്ഷിക്കാനാണ് വനിതാമതില്‍. ഖജനാവില്‍നിന്ന് വനിതാമതിലിന് വേണ്ടി ഒരു കാശ് പോലും എടുക്കില്ല. ക്ഷേമപെന്‍ഷനില്‍നിന്ന് പണം വാങ്ങിയെന്നത് ശുദ്ധ അസംബന്ധമാണെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
Post Your Comments